Skip to main content

ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാവല്‍ പദ്ധതി  ജെ.ജെ ആക്ട്  എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള രണ്ടുദിവസത്തെ ക്ലാസ്സില്‍ ജില്ലയിലെ 34  പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ളവരും സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂനിറ്റും പങ്കെടുത്തു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് മനഃശാസ്ത്ര പരമായ പിന്തുണയും പരിരക്ഷയും നല്‍കി സ്വഭാവ പരിവര്‍ത്തനത്തിലൂടെ ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് കാവല്‍ പദ്ധതിയുടെ ലക്ഷ്യം.
പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: ഷാജേഷ് ഭാസ്‌ക്കര്‍ നിര്‍വഹിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഹാരിസ് പഞ്ചിളി അധ്യക്ഷനായി. ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ ഓഫീസര്‍  ഗീതാഞ്ജലി,സ്‌പെഷ്യല്‍ ജുവനൈല്‍ എസ് പി, ജെ.ജെ മെമ്പര്‍ അഡ്വ മാജിദ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫവാസ് എന്നിവര്‍ സംസാരിച്ചു.

 

date