Skip to main content

അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴിലുള്ള അഡോള്‍സെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ/എം.എസ്.സി സൈക്കോളജി, അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ഇന്‍ മെഡിക്കല്‍ ആന്റ് സൈക്ക്യാട്രിക്ക്  സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി  പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ജൂലൈ 30ന് വൈകീട്ട് നാലിനകം ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www. Arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ലഭിക്കും. ഫോണ്‍: 0483 2730313, 8592070608

 

date