Skip to main content
കാഞ്ഞിരപ്പുഴ ഡാമില്‍ ബോട്ടിംഗിനായി തയ്യാറാക്കിയ പെഡല്‍ ബോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നോക്കികാണുന്നു

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ ഇനിമുതല്‍ പെടല്‍ ബോട്ടും സ്വിമ്മിങ് പൂളും റെയിന്‍ ഷെല്‍ട്ടറും...

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്. എട്ടേക്കറില്‍ 2,97,84,814 രൂപ ചെലവിലാണ് ഉദ്യാന നവീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിയത്.  ഉദ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പെടല്‍ ബോട്ട് ഉള്‍പ്പെടെയുള്ള സ്വിമ്മിങ് പൂള്‍, സൈക്ലിംഗ്, റൈഡ്, എന്നീ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ മ്യൂസിക്കല്‍ ഫൗണ്ടനും ഉദ്യാനം അലങ്കരിക്കുന്നതിന് പ്രത്യേക ലൈറ്റുകളും നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. 

കോങ്ങാട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരുലക്ഷം ചെലവഴിച്ച് ഒരു ബോട്ടും ടൂറിസം വകുപ്പിന്റെ അഞ്ച് ബോട്ടുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സഞ്ചാരികള്‍ക്ക് മഴനനയാതിരിക്കാന്‍ ഏഴ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഉദ്യാനത്തില്‍  അപകട മുന്നറിയിപ്പു നല്‍കുന്നതിനായി പബ്ലിക് അഡ്രസിങ്ങ് സിസ്റ്റം, സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍, അമ്മമാര്‍ക്ക് പാലൂട്ടുന്നതിന് പ്രത്യേക മുറി എന്നിവ ഇവിടെയുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിരവധി ഇരിപ്പിടങ്ങളും കളിയുപകരണങ്ങളും  സജ്ജീകരിച്ചിരിക്കുന്നതോടൊപ്പം  ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്ന ഒരിടമെന്നോണം നവീകരണം പ്രദേശത്തെ മാറ്റിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് സന്ദര്‍ശന ഫീസ്.

നവീകരിച്ച കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.

കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെറീഫ്,  കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.മണികണ്ഠന്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സലീന, കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date