Skip to main content

വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍  ഭിന്നശേഷി ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

 

  ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്തില്‍ എത്തുന്നതിനും ആവശ്യങ്ങള്‍ പ്രയാസമില്ലാതെ നടക്കുന്നതിനുമായി വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.  ഭിന്നശേഷിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലൂടെ നേരിട്ട് നല്‍കാം. പഞ്ചായത്ത് ഓഫീസിലേക്ക് കയറിച്ചെല്ലാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ അപേക്ഷകള്‍ നല്‍കുന്നതിന് സൗകര്യമൊരുക്കുക, പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫ്രണ്ട് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

date