Skip to main content

ദേശീയ നെറ്റ്‌ബോള്‍ ടീമിന് സ്വീകരണം നല്‍കി

 

ഹരിയാനയില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എം. രാമചന്ദ്രന്‍, സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ സാബിറ, ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എ.എസ് സത്യന്‍, വൈസ് പ്രസിഡന്റ് പ്രഫ. ജഗന്‍നാഥന്‍ എന്നിവര്‍ സംബന്ധിച്ചു.

date