Skip to main content

സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ്: 25 വരെ അപേക്ഷിക്കാം 

 

പകല്‍ വൈദ്യുതി ഉപഭോഗം കൂടിയ സ്ഥാപനങ്ങളില്‍ വൈദ്യുതനില സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള സംവിധാനമായ സോളാര്‍ ഓണ്‍ലൈന്‍ യു.പി.എസ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ജൂലൈ 25 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി  www.anert.gov.in  ല്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതി ചെലവിന്റെ 30 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുകളുമായോ 18004251803 ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

date