Skip to main content

പുതുവത്സര ദിനത്തില്‍ സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടണം. - ജില്ലാ കലക്ടര്‍

 

പുതുവത്സര ദിനത്തില്‍ സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍  ജില്ലാ കലക്ടര്‍ അമിത് മീണ യുവാക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. പുതുവത്സര ദിവസം ക്രിയാത്മകമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന ദിവസമായിരിക്കുമെന്ന് എല്ലാവരും ഉറപ്പുവരുത്തണം. പ്രവര്‍ത്തനങ്ങള്‍ കാലാനുസ്യതവും സര്‍ഗ്ഗാത്മകവുമായിരിക്കണം. മാലിന്യനിര്‍മ്മാര്‍ജ്ജനം,ശുചിത്വം,ശുദ്ധമായ കുടിവെള്ളലഭ്യത തുടങ്ങിയ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മാത്യകയാവണം. ലഹരി വസ്തുക്കള്‍ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്വന്തം ആഘോഷങ്ങള്‍ മറ്റുള്ളവരുടെ നിത്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നതാവരുത്. എല്ലാ ആഘോഷങ്ങളിലും ഹരിത നിയമാവലി ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

date