Skip to main content

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ ജാഗ്രത പരിപാടി നടത്തുന്നു.  ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതിനാല്‍ വരും കാലങ്ങളില്‍ ഇവയെ നിയന്ത്രിക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനും ആരോഗ്യ ജാഗ്രത എന്ന ഊര്‍ജ്ജിത പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നു.  ബഹുജന പങ്കാളിത്തത്തോടു കൂടി കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ സമയബന്ധിതമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
 ഇതിന്റെ ഭാഗമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി.  കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡി.പി.എം ഡോ. ഷിബുലാല്‍, ഡെ.ഡി.എം.ഒ ഡോ. കെ. ഇസ്മായില്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി.എം. ഗോപാലന്‍, യു.കെ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date