Post Category
ട്രേഡ്സ്മാൻ അഭിമുഖം: ആഗസ്റ്റ് ഒൻപതിന്
സർക്കാർ എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിൽ ഒഴിവുള്ള സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജിനിയറിങിലോ അനുബന്ധ വിഷയത്തിലോ ലഭിച്ച ട്രേഡ് സർട്ടിഫിക്കറ്റാണ് തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യത.
ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒൻപതിന് രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, മുൻപരിചയം, വ്യക്തിവിവരം (ബയോഡാറ്റ) എന്നിവ തെളിയിക്കുന്ന അസൽ രേഖകളും രേഖകളുടെ പകർപ്പും സഹിതം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗം തലവൻ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.
പി.എൻ.എക്സ്.2787/19
date
- Log in to post comments