Skip to main content

കരിയർ ഗൈഡൻസ് ക്ലാസ് 14ന്

കിളിമാനൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഒരു ദിവസത്തെ വൊക്കേഷണൽ ആൻഡ് കരിയർ ഗൈഡൻസ് ക്ലാസ് ആഗസ്റ്റ് 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തും. കിളിമാനൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസ് ഉപയോഗപ്പെടുത്താം. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് 0470-2671805 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്.2788/19

date