Skip to main content

സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു

 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷയുടെ കൂടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റും യോഗ്യത പരീക്ഷയുടെ മാര്‍ക്കിന്റെ ശതമാനം രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ്  ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന   അവസാന തിയ്യതി ആഗസ്റ്റ് 31.  ഫോണ്‍ നമ്പര്‍  04952384355.

 

ലാപ്‌ടോപ്പ് അനുവദിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്,   ബിവിഎസ്‌സി & എഎച്ച്, ബിഎസ്‌സി എംഎല്‍ടി, ബിഫാം, ബിഎസ്‌സി നേഴ്‌സിങ് എന്നീ കോഴ്‌സുകളില്‍ 2019-20 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ 2019-20 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ച കോളേജുകളില്‍ മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ലാപ്‌ടോപ്പിന് അര്‍ഹതയുണ്ടാവുകയുള്ളൂ. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 31.  കൂടുതല്‍  വിവരങ്ങള്‍ക്കായി   ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :  04952384355.

 

എന്‍. ആര്‍. കെ വനിതാ സെല്‍ നോര്‍ക്ക റൂട്ട്‌സില്‍ 

പ്രവര്‍ത്തനം ആരംഭിച്ചു 

 

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമര്‍പ്പിച്ച  ശിപാര്‍ശകളുടെ  തുടര്‍നടപടിയായി പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നതിനും ഗാര്‍ഹിക പീഡനം തുടങ്ങിയ വനിതാ കുടിയേറ്റക്കാരുടെ പരാതികള്‍  സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് എന്‍. ആര്‍. കെ വനിത സെല്‍ രൂപീകരിച്ചു. നോര്‍ക്ക റൂട്ടസ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ പാര്‍വ്വതി ജി. എസ്സി നെ എന്‍. ആര്‍. കെ വനിതാ സെല്‍ നോഡല്‍ ഓഫീസറായി നിയമിച്ചു.  ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ ഇ-മെയില്‍/വാട്ട്‌സാപ്പ് മുഖാന്തിരമോ സമര്‍പ്പിക്കാം.   ഫോണ്‍: 0471-2770540, മൊബൈല്‍:9446180540 (വാട്ട്‌സ് സാപ്പ്), ഇ-മെയില്‍ : womencell.norka@kerala.gov.in

 

അവകാശികള്‍ ഹാജരാകണം

 

 പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കോഴിക്കോട്, ഉടമസ്ഥനില്ലാത്ത നിലയില്‍ കോടതിയില്‍ ഹാജരാക്കിയ കളഞ്ഞ് കിട്ടിയ പണത്തിന് അവകാശികള്‍ ആരെങ്കിലും ഉണ്ടോങ്കില്‍ 30 ദിവസത്തിനകം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആന്റ് സബ് കലക്ടര്‍, കോഴിക്കോട്, സിവില്‍ സ്റ്റേഷന്‍ മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം ഇത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതായിരിക്കും.

date