Skip to main content

എൻ. ആർ. കെ വനിതാ സെൽ നോർക്ക റൂട്ട്‌സിൽ പ്രവർത്തനം ആരംഭിച്ചു.

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമർപ്പിച്ച  ശുപാർശകളുടെ  തുടർനടപടിയായി പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നതിനും ഗാർഹിക പീഡനം തുടങ്ങിയ വനിതാ കുടിയേറ്റ ക്കാരുടെ പരാതികൾ  സ്വീകരിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് എൻ. ആർ. കെ വനിത സെൽ രൂപീകരിച്ചു. നോർക്ക റൂട്ടസ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ പാർവതി ജി. എസ്സിനെ എൻ. ആർ. കെ വനിതാ സെൽ നോഡൽ ഓഫീസറായി നിയമിച്ചു.  ഇതുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ ഇ-മെയിൽ/വാട്ട്‌സാപ്പ് മുഖാന്തരമോ സമർപ്പിക്കാവുന്നതാണ്.  ഫോൺ: 0471-2770540, മൊബൈൽ: 9446180540 (വാട്ട്‌സ് സാപ്പ്), ഇ- മെയിൽ: womencell.norka@kerala.gov.in.  
പി.എൻ.എക്സ്.2796/19

date