Skip to main content

മന്ത്രി കൃഷ്ണൻകുട്ടി ഇന്ന് (ആഗസ്റ്റ് എട്ട്) വെള്ളായണി കായൽ സന്ദർശിക്കും

വെള്ളായണി കായലിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ശുദ്ധജലപദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കാനുമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്ന് (ആഗസ്റ്റ് എട്ട്) സ്ഥലം സന്ദർശിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് വവ്വാമൂല കോളിയൂർ ഭാഗത്താണ് മന്ത്രി സന്ദർശനം നടത്തുന്നത്. വെള്ളായണി കായലിൽ കഴിഞ്ഞ ഒരു മാസമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് ചെയർമാനായ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശുചീകരണം. വളർന്നു വ്യാപിച്ച പായലും പോളയും മാലിന്യവും നീക്കി വെള്ളായണി തടാകത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 
കോവളം ഭാഗത്ത് കുടിവെള്ളമെത്തിക്കുന്ന ജലവിതരണ പദ്ധതിയുടെ പ്രവർത്തനം മന്ത്രി നേരിൽകണ്ട് വിലയിരുത്തും. കായലിനെ പ്രധാന ജലസ്രോതസ്സായികണ്ട് ജലസേചന പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള സാധ്യതയും സന്ദർശനവേളയിൽ പരിശോധിക്കും. 
പി.എൻ.എക്സ്.2799/19

date