Skip to main content

ജലശക്തി അഭിയാന്‍ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

 

 

ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അസിസ്റ്റന്റ് സെക്രട്ടറി അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയായ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ രണ്ട് കുളങ്ങള്‍, ഒരു ബണ്ട്, മലമ്പുഴ ആനക്കലിലെ നാല് കുളങ്ങള്‍, പുതുശ്ശേരി ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ കുളം എന്നിവയാണ് സന്ദര്‍ശിച്ചത്. കൂടാതെ പുതുശ്ശേരി മരുതറോഡ് പഞ്ചായത്തിലെ നിര്‍മാണം നടത്താന്‍ നിശ്ചയിച്ച കനാല്‍ ബണ്ട് വനവത്കരണ പ്രദേശവും സന്ദര്‍ശിച്ചു.

date