Skip to main content

ജനശതാബ്ദി എകസ്പ്രസ് യാത്ര മംഗലാപുരത്തേക്ക് നീട്ടണം- ജില്ലാ വികസനസമിതി്

തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍കോട് സ്റ്റോപ്പനുവദിച്ച് മംഗലാപുരത്തേക്ക് നീട്ടണമെന്ന് കാസര്‍കോട് ജില്ലാ വികസന സമിതി യോഗം റയില്‍വേ മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പി. കരുണാകരന്‍. എം.പി.യാണ് പ്രമേയം അവതരിപ്പിച്ചത്.  എം. രാജഗോപാലന്‍ എം.എല്‍.എ. പിന്തുണച്ചു.  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു. കെ അദ്ധ്യക്ഷത വഹിച്ചു.  കണ്ണൂരിന് വടക്കുള്ള പ്രദേശങ്ങളിലെ രൂക്ഷമായ റയില്‍വേ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടേണ്ടത് അനിവാര്യമാണ്.  ആലപ്പുഴയില്‍ നിന്നും എറണാകുളത്തു നിന്നും ക

ണ്ണൂര്‍ വരെയുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സും മംഗലാപുരത്തേക്ക് നീട്ടണമെന്ന് പി. കരുണാകരന്‍. എം.പി. പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ.ജി.സി. ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, എ.ഡി.എം.എന്‍.ദേവീദാസ് വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസഥര്‍ സംബന്ധിച്ചു.  ജില്ലാ അസിസ്റ്റന്റ്  പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

date