Skip to main content

മകരവിളക്ക് : സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനം

    ശബരിമലയിലെ മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാസം 14 മുതല്‍ 16 വരെ റവന്യു വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. ചാര്‍ജ് ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വിവരങ്ങള്‍ തത്സമയം ദുരന്തനിവാരണ ഡെപ്യൂട്ടി  കളക്ടര്‍ക്ക് നല്‍കും. തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ 24 മണിക്കൂറും മൊബൈല്‍ ഫോണില്‍ ലഭ്യമാണ്.    പമ്പ, സന്നിധാനം, നിലയ്ക്കല്‍, അട്ടത്തോട്, ളാഹ, റാന്നി താലൂക്ക് ഓഫീസ്, കോന്നി താലൂക്ക് ഓഫീസ്, നെല്ലിമല വ്യൂ പോയിന്‍റ്, അയ്യന്‍മല വ്യൂപോയിന്‍റ്, ഇലവുങ്കല്‍ വ്യൂപോയിന്‍റ്,     പഞ്ഞിപ്പാറ വ്യൂ പോയിന്‍റ്, നെല്ലിമല അപ്പാച്ചിമേട് വ്യൂ പോയിന്‍റ്, പെരുനാട് എന്നീ സെക്ടറുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും ജനുവരി 14 മുതല്‍ 16 വരെ തീയതികളില്‍ ഡ്യൂട്ടിക്ക് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. പത്തനംതിട്ട, മൈലപ്ര, വടശേരിക്കര, റാന്നി പെരുനാട്, കോന്നി, തണ്ണിത്തോട് വില്ലേജ് ഓഫീസുകള്‍ 14 മുതല്‍ 16 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്ക്തല പ്രവര്‍ത്തനങ്ങള്‍ ചുമതലയുള്ള തഹസീല്‍ദാര്‍മാര്‍ യഥാസമയം വിലയിരുത്തി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ അറിയിക്കും. കളക്ടറേറ്റ് , തിരുവല്ല, അടൂര്‍ ആര്‍ഡി ഓഫീസുകള്‍ എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഈ ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 
    പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (9446504515),     ഡെപ്യൂട്ടി കളക്ടര്‍ ദുരന്തനിവാരണം (8547610039), ജൂനിയര്‍ സൂപ്രണ്ട് ദുരന്ത നിവാരണം (9447700502) എന്നിവരാണ് കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കണ്‍ട്രോള്‍ റൂം 1077 ടോള്‍ഫ്രീ, 0468 2322515 എന്നവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനു ള്ള നമ്പരുകള്‍. 
 പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് എ.കെ.രാമചന്ദ്രന്‍ (8330012103, 9446170704), എം.എ റഹിം ആര്‍ഡിഒ അടൂര്‍ (8330012103, 9447799827), കെ.വി.രാധാകൃഷ്ണന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (9447049214) എന്നിവര്‍ ഏകോപിപ്പിക്കും. സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ എഡിഎം അനു എസ്.നായര്‍ (9446504515), സന്തോഷ് കുമാര്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് (8330012105, 9446466886), കെ.നാരായണന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (9495741766) എന്നിവരും നിലയ്ക്കലേത് തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത് (9447114902), എസ്.എല്‍.സജികുമാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (8330012100), ടി.കെ.ഷജില്‍കുമാര്‍ സീനിയര്‍ ക്ലര്‍ക്ക് (8075313705), എന്‍.പി.വിനോദ് വിഎഫ്എ (9946806171) എന്നിവരും ഏകോപിപ്പിക്കും. അട്ടത്തോട് വ്യൂ പോയിന്‍റിലെ പ്രവര്‍ത്തനങ്ങള്‍ ജോസ് കെ.ഈപ്പന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ (9447562493), കെ.എസ്.സിറോഷ് വില്ലേജ് ഓഫീസര്‍ (8547611402), കെ.കെ.അനില്‍കുമാര്‍ ക്ലര്‍ക്ക് (9048118621), എം.പി.പ്രകാശ് വിഎഫ്എ (9539370768) എന്നിവരും ളാഹയിലേത് സി.ഡെലികുമാര്‍ വില്ലേജ് ഓഫീസര്‍ (8547611407), പി.കെ.സജു വില്ലേജ് അസിസ്റ്റന്‍റ് (8848147990), പി.പുഷ്കരന്‍ വിഎഫ്എ (8547698648) എന്നിവരും റാന്നി താലൂക്ക് ഓഫീസിലേത് ഗ്രിഗറി കെ.ഫിലിപ്പ് തഹസീല്‍ദാര്‍ (8547611401), ഷിബു റ്റി സീനിയര്‍ ക്ലര്‍ക്ക് (9048720288), എം.സുനില്‍കുമാര്‍ ക്ലര്‍ക്ക് (7025408384) എന്നിവരും കോന്നി താലൂക്ക് ഓഫീസിലേത് രാജു അഡീഷണല്‍ തഹസീല്‍ദാര്‍ (8547618431), തുളസീധരന്‍ നായര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ (9497106295), സജീവ് കുമാര്‍ എച്ച്സി (93877208430), ഗിരീഷ് കുമാര്‍ സീനിയര്‍ ക്ലര്‍ക്ക് (9746657669), അബ്ദുള്‍ കലാം സീനിയര്‍ ക്ലര്‍ക്ക് (9495804482) എന്നിവരും ഏകോപിപ്പിക്കും. നെല്ലിമല വ്യൂ പോയിന്‍റിലെ പ്രവര്‍ത്തനങ്ങള്‍ റോയി തോമസ് ഡെപ്യൂട്ടി തഹസീല്‍ദാര്‍, എം.കെ.സുരേഷ് കുമാര്‍ വില്ലേജ് ഓഫീസര്‍ (8547611405), കെ.കെ.രാജു സീനിയര്‍ ക്ലര്‍ക്ക് (9496622508), പ്രശാന്ത് കുമാര്‍ വിഎഫ്എ (8281502537)എന്നിവരും അയ്യന്‍മല വ്യൂപോയിന്‍റിലേത് മുഹമ്മദ് നവാസ് ഡെപ്യൂട്ടി തഹസീല്‍ദാര്‍, സുനില്‍ എം.നായര്‍ വില്ലേജ് ഓഫീസര്‍ (8547611408), എന്‍.മധു സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ (9446643617), എസ്.കരിം വിഎഫ്എ (9446643617) എന്നിവരും ഇലവുങ്കല്‍ വ്യൂപോയിന്‍റിലേത് ഷാലികുമാര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ (9447401075), കെ.എസ്.സുരേഷ് വില്ലേജ് ഓഫീസര്‍, മുരളീധരന്‍ വിഎഫ്എ (9447131919),എന്നിവരും പഞ്ഞിപ്പാറ വ്യൂപോയിന്‍റിലേത് എം.എസ്.ബിജുകുമാര്‍ വാല്യുവേഷന്‍ അസിസ്റ്റന്‍റ് (9495660844), അജിന്‍ ഐപ്പ് ജോര്‍ജ് വില്ലേജ് ഓഫീസര്‍ (9446063357), സോമരാജന്‍ എസ് വി ഒ, സുദീപ് വിഎഫ്എ (9447094524) എന്നിവരും ഏകോപിപ്പിക്കും. നെല്ലിമല, അപ്പാച്ചിമേട് വ്യൂപോയിന്‍റുകളിലെ പ്രവര്‍ത്തനങ്ങള്‍ ജോണ്‍ സാം ഡെപ്യൂട്ടി തഹസീല്‍ദാര്‍ (9496426402), സജി കെ ഫിലിപ്പ് വില്ലേജ് ഓഫീസര്‍ (9496426406), അശോക് കുമാര്‍ ക്ലര്‍ക്ക് (9496326874), ഹരികൃഷ്ണന്‍ വിഎഫ്എ (9495387264) എന്നിവരും പെരുനാട്ടിലേത് വി.ബിനു വിഎഫ്എ (8281892332), കെ.എസ്.അനില്‍കുമാര്‍ എസ് വി ഒ (9447049214) എന്നിവരും ഏകോപിപ്പിക്കും.                          (പിഎന്‍പി 3516/17)

date