Skip to main content

'മികവിന്‍റ പാത' പ്രകാശനം ചെയ്തു

     സര്‍വ്വശിക്ഷാ അഭിയാന്‍ പൊതു വിദ്യാലയങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന 'മികവിന്‍റെ വഴികള്‍' എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ ദേവി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി അനിത അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ബി.പി.ഒ മിനി. കെ.ജി കൈപ്പുസ്തകം ഏറ്റുവാങ്ങി.
     2016-17 അധ്യയനവര്‍ഷം സംസ്ഥാനത്തെ വിവിധ സ്കൂളുകള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ സമാഹാരമാണ് 'മികവിന്‍റെ പാത' എന്ന കൈപ്പുസ്തകം. പഠനബോധന തന്ത്രങ്ങള്‍, വിലയിരുത്തലുകള്‍, ഭൗതിക സൗകര്യങ്ങള്‍, സമൂഹപങ്കാളിത്തം, വിദ്യാലയവിഭവങ്ങള്‍, വിദ്യാലയ നേതൃത്വവും സ്ഥിതി പരിപാലനവും തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാലയങ്ങള്‍ നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സെന്‍റ്മേരീസ് ഗവ: ഹൈസ്കൂള്‍, പാലയ്ക്കത്തകിടി (ണമഹസ ംശവേ ഋിഴഹശവെ), ഗവ: യു.പി സ്കൂള്‍ പൊങ്ങലടി (പ്രാദേശിക പരിസ്ഥിതി  പ്രശ്നങ്ങളും ഉദ്ഗ്രഥിത പഠനവും), ഗവ:യു.പി.എസ് മന്നന്‍കരച്ചിറ(ഗണിതച്ചെപ്പ്), ഗവ:എല്‍.പി.എസ് അറന്തകുളങ്ങര (റെയിന്‍ബോ - കുട്ടികളുടെ കലാജാഥ), ഗവ:എല്‍.പി  സ്കൂള്‍ , പൊങ്ങലടി (ജലസംരക്ഷണം), ജി.യു.പി.എസ് പൂഴിക്കാട്  (ക്ലാസ് പി.ടി.എ ശാക്തീകരണം) എന്നീ വിദ്യാലയങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍നിന്നും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
     പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനു സഹായകമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും 'മികവിന്‍റെ പാത'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതുവിദ്യാലയങ്ങളെ ക്രിയാത്മകവും ഗുണമേډയിലൂന്നിയതുമായ പ്രവര്‍ത്തനപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വശിക്ഷാ അഭിയാന്‍ 'മികവിന്‍റെ പാത' പ്രസിദ്ധീകരിക്കുന്നത്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കൈപ്പുസ്തകം വിതരണംചെയ്യും.
     പുസ്തക പ്രകാശനച്ചടങ്ങില്‍ എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍. വിജയമോഹനന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജയലക്ഷ്മി എ.പി, അധ്യാപക സംഘടനാ നേതാക്കډാരായ കെ.മോഹനന്‍ ,വില്‍സണ്‍ ടി.എ, കെ.എ തന്‍സീര്‍ , ബിനു.എസ് എന്നിവര്‍ പങ്കെടുത്തു.                                                  (പിഎന്‍പി 3506/17)

date