Post Category
പരാതികള്‍ക്കുള്ള മറുപടി വേഗത്തിലാക്കും: ജില്ലാ വിജിലന്‍സ് കമ്മിറ്റി
പൊതു ജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട് മറുപടി നല്‍കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ യോഗത്തില്‍ നല്കിയ പരാതികളില്‍ തീര്‍പ്പാകാത്തവയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പരാതികളില്‍ നടപടി വൈകുന്നതിന്റെ കാരണം പരിശോധിക്കുമെന്നും ജില്ലാ വിജിലന്‍സ് ഡി.വൈ.എസ്.പി. പറഞ്ഞു. നാല് പരാതികളാണ് യോഗത്തില്‍ ലഭിച്ചത്. ഇതില്‍ ഉടനെ അന്വേഷണം നടപടി സ്വീകരിക്കും. ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത് സംബന്ധിച്ച പരാതികളാണ് പ്രധാനമായും ഉന്നയിച്ചത്. യോഗത്തില്‍ എ.ഡി. എം.ടി. വിജയന് അധ്യക്ഷനായി. പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി.മാത്യു രാജ് കള്ളിക്കാടന്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments