Skip to main content

സ്റ്റെനോഗ്രഫി: സൗജന്യ പരിശീലനം

 

ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷന്‍  ട്രെയിനിങ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം നല്‍കുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം  ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണം. കൂടുതല്‍ വിവിരങ്ങള്‍- പ്രിന്‍സിപ്പല്‍, ഗവ.പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, ഇ.പി.ടവര്‍, ചന്തപ്പുര, കുഴല്‍മന്ദം, 678702 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04922- 273777

date