Skip to main content

യൂത്ത് ക്ലബ്ബുകളുടെ  രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ മുഖേന

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്ട്രേഷന്‍  ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധസംഘടനകള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകള്‍, യുവ വനിത ക്ലബുകള്‍, യുവ  കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ്ജെന്‍ഡര്‍ ക്ലബ്ബുകള്‍, എന്നിവര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ www. ksywb.kerala.gov.inലൂടെ  രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ അംഗീകാരമുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധസംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവ ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജില്ലാ യുവജന കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച  വിശദവിവരങ്ങള്‍ www.ksywb.kerala.gov.in ലോ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ ബന്ധപ്പെടാം. ഫോണ്‍: 0491 2505190, 9447402042.

date