Post Category
അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ നിയമനം
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ (സിവില്‍)യാണ് ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള യോഗ്യത. സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് കഴിഞ്ഞവര്‍ക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 22 ന് വൈകീട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 27 ന് രാവിലെ 10.30 ന് അപേക്ഷയോടൊപ്പം നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കൂടിക്കാഴ്ച്ചയ്ക്ക് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments