Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ 36 കേസുകള്‍ പരിശോധിച്ചു

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ഇടുക്കി അതിഥി മന്ദിരത്തില്‍  ചെയര്‍മാന്‍  ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ സിറ്റിംഗില്‍ വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെ' 31 കേസുകളും ദേശസാല്‍ക്യത /ഷെഡ്യൂള്‍ഡ് ബാങ്കുമായി ബന്ധപ്പെ' അഞ്ച് കേസുകളുമടക്കം 36 കേസുകള്‍ പരിഗണിച്ചു. യൂണിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ അഞ്ച് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു.
മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചി'ും തുക അനുവദിക്കാത്ത രണ്ട് കേസുകളില്‍ ജോയിന്റ് രജിസ്ട്രാറോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെ'ു.
കടാശ്വാസം അനുവദിച്ച 19 കേസുകളില്‍ വായ്പ അക്കൗണ്ട് തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  മതിയായ രേഖകള്‍ ഹാജരാക്കു മുറക്ക് പരിഗണിക്കതിന് ഒരു പരാതി കമ്മീഷന്‍ മാറ്റി വച്ചു.
കമ്മീഷന്റെ മുന്‍ ഉത്തരവ് പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത രണ്ട്  കേസുകളില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് രണ്ട് മാസം കൂടി സമയം അനുവദിച്ചു. കമ്മീഷന്‍ മെമ്പര്‍  കൂ'ായി ബഷീര്‍ പങ്കെടുത്തു. ഇടുക്കി ജില്ലാ സഹകരണ സംഘം ഡെപ്യൂ'ി രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ ഓഫീസിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍, പരാതികള്‍ സമര്‍പ്പിച്ച അപേക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date