Skip to main content

ജില്ലാതല ഊർജ്ജോത്സവം   ഒമ്പതിന് ആലപ്പുഴയിൽ

ആലപ്പുഴ: വിദ്യാഭ്യാസ  വകുപ്പിന്റെ സഹകരണത്തോടെ എനർജി മാനേജമെന്റ് സെന്റർ കേരള  സംഘടിപ്പിക്കുന്ന ജില്ലാതല ഊർജ്ജോത്സവം ജനുവരി ഒമ്പതിന് രാവിലെ 9.30 മുതൽ  ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസജില്ലാതലത്തിൽ നടന്ന ഊർജ്ജോത്സവങ്ങളിൽ പങ്കെടുത്ത് വിവിധ   മത്സരങ്ങളിൽ വിജയിച്ച 120 വിദ്യാർഥികളും അധ്യാപകരും  രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും. ജില്ലാതല ഊർജ്ജോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർഥികളെ  തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഊർജ്ജോത്സവത്തിൽ പങ്കെടുപ്പിക്കുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ എച്ച്. ശ്രീകുമാർ അറിയിച്ചു. 

 

(പി.എൻ.എ.10/2018)

ഡെമോൺസ്‌ട്രേറ്റർ, ലക്ചറർ,

ട്രേഡ്‌സ്മാൻ ഒഴിവ്

 

ആലപ്പുഴ: അടൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ സിവിൽ (സർവ്വേ), പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർ, ട്രേഡ്‌സ്മാൻ എന്നീ ഒഴിവുകളിൽ നിയമനത്തിനായി ജനുവരി എട്ടിനു രാവിലെ 11ന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ അടൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഹാജരാകണം. 60 ശതമാനം  മാർക്കോടെ അതതു വിഷയങ്ങളിലെ ബിരുദമാണ് ലക്ചറർ തസ്തികയിലേക്കുള്ള യോഗ്യത. എം.ടെക്., അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. അതതു വിഷയങ്ങളിലെ ഡിപ്ലോമയാണ് ഡെമോൺസ്‌ട്രേറ്റർ തസ്തികയുടെ യോഗ്യത. ഐ.റ്റി.ഐ./തത്തുല്യം ആണ് ട്രേഡ്മാൻ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. എ.ഐ.സി.റ്റി.ഇ. പ്രകാരമുള്ള  യോഗ്യത ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04734231776.

 

(പി.എൻ.എ.11/2018)

(പി.എൻ.എ.20/2018)

date