Skip to main content

റോവിങ് താരങ്ങളെ തെരഞ്ഞെടുക്കുന്നു

2020-24ലെ ഓളിമ്പിക്‌സ് മെഡല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരമുള്ള പരിശീലനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആരംഭിച്ച 'ഓപ്പറേഷന്‍ ഒളിമ്പിയ' യുടെ ഭാഗമായി റോവിങ്  (തുഴച്ചില്‍) ഇനത്തിന് 12നും 16നു ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പെണ്‍കുട്ടികള്‍ക്ക് 162 സെ.മീ ഉയരവും ആണ്‍കുട്ടികള്‍ക്ക് 172 സെ.മീ ഉയരവും ഉണ്ടാവണം.  
ജില്ലയില്‍ ജനുവരി ആറിന് രാവിലെ ഒമ്പതിന് മലപ്പുറം എം.എസ്.പി കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ വെച്ചും ഉച്ചയ്ക്ക് രണ്ടിന് പൊന്നാനി എ.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചും സെലക്ഷന്‍ ട്രയല്‍ നടത്തും.  ഉയരം കൂടുതലുള്ള കുട്ടികള്‍ സ്ഥാപനത്തില്‍ നിന്ന് ക്ലാസ്, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കളിക്കാനുള്ള കിറ്റ് എന്നിവ സഹിതം എത്തണം.  മുന്‍പരിചയം ആവശ്യമില്ല.  സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പഠനം, പരിശീലനം എന്നിവ സ്റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ നല്‍കും.  ഫോണ്‍ 0483 2734701, 2734704.

 

date