Skip to main content

ദ്വിദിന ക്ഷീരകര്‍ഷക സംഗമം: പൊതുസമ്മേളനം ഉദ്ഘാടനം ഇന്ന്  മന്ത്രി കെ.രാജു നിര്‍വഹിക്കും

 

ക്ഷീരവികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ കയറാടി ക്ഷീരോത്പ്പാദക സംഘത്തിന്‍റെ ആതിഥേയത്തില്‍ ദ്വിദിന ക്ഷീരകര്‍ഷക സംഗമത്തിന്‍റെ പൊതു സമ്മേളനം
 ഉദ്ഘാടനം രണ്ടാംദിനമായ ഇന്ന് (ജനുവരി നാലിന്) രാവിലെ 11-ന് ക്ഷീരവികസന-മൃഗസംരക്ഷണ-വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും.കെ.ബാബു എം.എല്‍.എ അധ്യക്ഷനാകും. പി.കെ ബിജു വിശിഷ്ടിതിഥി ആവും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ.പി,സുരേഷ് ബാബു ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ ബീന തുടങ്ങിയവര്‍ പങ്കെടുക്കും.   നെന്മാറ, ധനലക്ഷ്മി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.       
രാവിലെ ഒന്‍പതിന് ഡെയറി എക്സ്പോ എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുധ രവീന്ദ്രന്‍ എക്സപോ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ക്ഷീരവികസന സെമിനാറില്‍ ക്ഷീരമേഖലയിലെ സംരംഭകത്വ സാധ്യതകള്‍ വിഷയത്തില്‍ കേരള വെറ്ററിനറി  സര്‍വ്വകലാശാല, സംരംഭകത്വവികസനം ഡയറക്ടര്‍ ഡോ.ടി.പി സേതുമാധവന്‍ സംസാരിക്കും. 
     സംഘം ജീവനക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമുളള പ്രശ്നോത്തരി, ക്ഷീരകര്‍ഷക ക്ഷേമനിധി സംബന്ധിച്ചുളള പരിശീലനം, ക്ഷീരകര്‍ഷകരും വിവിധ മേഖലകളിലെ വിഷയ വിദഗ്ദരും ഉള്‍പ്പെട്ട മുഖാമുഖം,  കന്നുകാലി പ്രദര്‍ശനം,  ക്ഷീര മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും പങ്കു വെയ്ക്കല്‍ ഉള്‍പ്പെടെയുളള പരിപാടികള്‍ ആദ്യദിവസത്തില്‍ നടന്നിരുന്നു. 
 

date