Skip to main content

കൂട്ടിക്കല്‍ വില്ലേജില്‍ നിരോധനം തുടരും - ജില്ലയില്‍ ഖനന നിരോധനം പിന്‍വലിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച സംയുക്ത പഠന സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍ വില്ലേജിന്‍റെ പരിധിയില്‍ വരുന്ന മേഖലകളില്‍ ഒഴികെ ഖനന നിരോധനം പിന്‍വലിച്ചു. ഇന്നു രാവിലെ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗമാണ് റിപ്പോര്‍ട്ട് വിലയിരുത്തി ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

മൈനിംഗ് ആന്‍റ് ജിയോളജി, സോയില്‍ സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു സമിതികളാണ് ദുരന്തസാധ്യതാ മേഖലകളില്‍ പഠനം നടത്തിയത്. കൂട്ടിക്കല്‍ വില്ലേജില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ഈ മേഖലയില്‍ വിദഗ്ദ്ധ പഠനം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. 

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

date