Skip to main content

ഉപതിരഞ്ഞെടുപ്പ്: കേന്ദ്രനിരീക്ഷക എത്തി

പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍ ചുമതലയേറ്റു. ഹിമാചല്‍ പ്രദേശ് സ്പോര്‍ട്സ് യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. പൂര്‍ണിമ  2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ 10 വരെ നാട്ടകം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ നിരീക്ഷകയെ നേരില്‍ കാണവുന്നതാണ്.   ഫോണ്‍ - 94002 70315

date