Skip to main content

എയ്ഡ്സ് ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കും

എയ്ഡ്സ് രോഗപ്രതിരോധ ബോധവത്ക്കരണ പരിപാടികള്‍  ഊര്‍ജ്ജിതമാക്കാന്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ക്യാമ്പുകളില്‍ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.  

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരോടുളള സമൂഹത്തിന്‍റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതിന് ലക്ഷ്യമിട്ട് സ്കൂള്‍ കൗണ്‍സിലര്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിംഗമാറ്റ   ശസ്ത്രക്രിയ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.

എഡിഎം ടി. കെ വിനീത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ കെ. രാജന്‍, ജില്ലാ ടി.ബി ഓഫീസര്‍ ട്വിങ്കിള്‍ പ്രഭാകരന്‍, മാസ് മീഡിയോ ഓഫീസര്‍ ഡോമി ജെ തുടങ്ങിയവര്‍    പങ്കെടുത്തു.  

date