Skip to main content

കെ -ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2019 ജൂണ്‍ മാസത്തില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍, ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ്, ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം, ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍, ജി.ബി.എച്ച്.എസ്. മഞ്ചേരി എന്നീ സെന്ററുകളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി പാസ്സായവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കാറ്റഗറി ഒന്ന്  - സെപ്റ്റംബര്‍ 23, കാറ്റഗറി രണ്ട് -സെപ്റ്റംബര്‍ 24,  കാറ്റഗറി മൂന്ന് - സെപ്റ്റംബര്‍ 25, കാറ്റഗറി നാല് - സെപ്റ്റംബര്‍ 26  തീയതികളില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  വിജയികള്‍  എസ്.എസ്.എല്‍.സി, പ്രീ-ഡിഗ്രി/പ്ലസ്-ടു, ഡിഗ്രി, ബി-എഡ്/ടി.ടി.സി     സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും  ഒറിജിനല്‍ ഹാള്‍ടിക്ക്,  ക്വാളിഫൈഡ് ഷീറ്റ്, മാര്‍ക്കിളവോടുകൂടി      വിജയിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. 

പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി (6മാസം) പൂര്‍ത്തിയായവര്‍   ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാല്‍   മതി.  മുന്‍ വര്‍ഷങ്ങളിലെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താത്തവര്‍ മേല്‍ തിയ്യതികളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തണം. 
 

date