Skip to main content

പാസ്‌വേഡ് ക്യാമ്പിന് ഇന്ന് (സെപ്റ്റംബർ 17 ന്) തുടക്കമാവും

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പാസ്‌വേഡ് കരിയർ ഗൈഡൻസ് ക്യാമ്പിന് ഇന്ന് (സെപ്റ്റംബർ 17) തൃശൂർ ജില്ലയിൽ തുടക്കമാവും. 17, 18 തീയതികളിൽ കൊടുങ്ങല്ലൂർ കോച്ചിങ്ങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം ആൽബെട്ടെയ്ൻ അനിമേഷൻ സെന്റർ-വികാസിലാണ് ക്യാമ്പ്. തൃശൂർ ജില്ലയിലെ എഴ് സ്‌കൂളുകളിൽ നിന്നുളള 84 കുട്ടികൾക്കായാണ് വികാസിൽ റെസിഡൻഷ്യൽ ക്യാമ്പ്. അതിൽ നിന്ന് എട്ട് പേർക്കാണ് അടുത്ത ക്യാമ്പിൽ പങ്കെടുക്കാനുളള അവസരം ലഭിക്കുക. പഠന ഗവേഷണ മേഖലയിലെ പുതിയ മാറ്റങ്ങൾ, പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളെയും കേന്ദ്ര സർവകലാശാലകളെയും പരിചയപ്പെടൽ, സിവിൽ സർവീസ് മുതൽ സബോർഡിനേറ്റ് സർവീസുകൾ വരെയുളള ഉന്നത കേന്ദ്ര-സംസ്ഥാന തൊഴിൽ മേഖലകളും എന്റർപ്രണർഷിപ്പും മനസ്സിലാക്കൽ, ഇന്റർനെറ്റിനെയും ഐടിയുടെയും സാധ്യതയകൾ തുടങ്ങി എല്ലാം പഠനവിഷയമാണ്. ഫ്‌ളവറിങ്ങ് ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 120 പേരാണ് മൂന്നാം ഘട്ടമായ എക്‌സ്‌പ്ലോറിങ്ങിൽ പങ്കെടുക്കുക. പഠനമേഖലയിലെ കൂടുതൽ അന്വേഷണങ്ങൾക്കും ഗഹനമായ ചിന്തകൾക്കും മൗലികമായ ഗവേഷണങ്ങൾക്കും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയാണ് എക്‌സ്‌പ്ലോളിറിങ്ങ് പ്രോഗ്രാമുകളുടെ ലക്ഷ്യം.
 

date