Skip to main content

പാദസരം കളഞ്ഞുകിട്ടി

കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 7.820 ഗ്രാം തൂക്കമുള്ള ഒരു പാദസരം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും നാളിതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ അവകാശിയില്ലാത്ത വസ്തുവായി പരിഗണിച്ച് പൊതു ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എന്തെങ്കിലും അവകാശവാദമുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകളുമായി കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.  ഫോണ്‍ 04936 202525.

date