Skip to main content

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിനു കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ (എസ്.ഇ.പി) ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി എം.സുനില്‍കുമാര്‍, എം.എം ടോമി, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ പി.കെ.സാജിദ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി.അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.കെ.അജിത് ഗാര്‍ഹിക ഊര്‍ജ സംരക്ഷണ മാര്‍ഗ്ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. യു.പി ഹൈസ്‌കൂളുകളില്‍ മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ എസ്.ഇ.പി.പ്രര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ എല്‍.പി സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രല്‍ പ്രോഗ്രാം, ഊര്‍ജോത്സവം, ചിത്രരചനാ മത്സരങ്ങള്‍, ഗാര്‍ഹിക ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തും.
 

date