Skip to main content

ഓണം ടൂറിസം വാരാഘോഷം 13 മുതല്‍ വള്ളംകളിയും നൃത്തവിരുന്നും സംഘടിപ്പിക്കും

   സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ  'എന്റെ താനൂര്‍' സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഓണം വാരഘോഷ പരിപാടികള്‍  സെപ്തംബര്‍ 13ന് തുടക്കമാകും. 13ന് ഉച്ചക്ക് രണ്ടിന് താനൂര്‍ ഒട്ടുംപുറത്ത് 13-ഓളം വള്ളം പങ്കെടുക്കുന്ന പൂരപ്പുഴ വള്ളംകളിയും 14ന് പ്രശസ്ത സിനിമാതാരം ആശാശരത്ത് പങ്കെടുക്കുന്ന നൃത്തവിരുന്നുമാണ് ഇത്തവണത്തെ ഓണം-ടൂറിസം വാരഘോഷ പരിപാടികളെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.
 

date