Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായ വിതരണ ഉദ്ഘാടനം 9ന്

  കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ഇടുക്കി ജില്ലാ ഓഫിസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  സെപ്റ്റംബര്‍ 9ന് രാവിലെ 11 ന് ചെറുതോണി ജില്ലാ വ്യാപാരഭവന്‍ ഹാളില്‍  റോഷി അഗസ്റ്റ്യന്‍  എം.എല്‍.എ നിര്‍വ്വഹിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ചെയര്‍മാന്‍  പി.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എസ്.എസ്.എല്‍.സി.പരീക്ഷയില്‍  90 പോയിന്റും അതില്‍ കൂടുതലും ലഭിച്ച 37 കുട്ടികള്‍ക്കും 80-89 പോയിന്റ് ലഭിച്ച 63 കുട്ടികള്‍ക്കും ഹയര്‍സെക്കന്ററി  പരീക്ഷയില്‍ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച 29 കുട്ടികള്‍ക്കും ഡിഗ്രിക്ക് 80ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച 6 കുട്ടികള്‍ക്കും ചടങ്ങില്‍ ധനസഹായം വിതരണം ചെയ്യും.  ത്രിതലപഞ്ചായത്ത് അംഗങ്ങളും ബോര്‍ഡ് ഡയറക്ടര്‍മാരും യൂണിയന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.  ആനൂകൂല്യത്തിന് അര്‍ഹരായ അംഗങ്ങള്‍ അവരുടെ ക്ഷേമനിധി പാസ്സുബുക്കും ആധാര്‍കാര്‍ഡുമായി  ഹാളില്‍ എത്തിച്ചേരണം.

date