Skip to main content

അശ്വമേധം: രണ്ടാം ഘട്ടം ഏകോപനയോഗം 20 ന്

കുഷ്ഠരോഗബാധിതരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുളള അശ്വമേധം പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 6 വരെ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത് വിജയിപ്പിക്കുന്നതിന് വകുപ്പുകളുടെ ഏകോപന യോഗം സെപ്റ്റംബർ 20 വെളളിയാഴ്ച വൈകീട്ട് 4 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം 26 പേർക്കാണ് രോഗബാധ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയത്.

date