Skip to main content

       വാന നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് 

       

    ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി  ആരംഭിച്ച വാനനിരിക്ഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം മലമ്പുഴ  ഗാര്‍ഡനില്‍ ഇന്ന് (ജനുവരി 5) വൈകീട്ട് ആറിന്  ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്. അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കും.
വാന നിരീക്ഷണത്തിന്  യോജിച്ച അമേരിക്കന്‍ നിര്‍മിത സെലസ്ട്രോണ്‍ ദൂരദര്‍ശിനിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.  ഈ അത്യാധുനിക ദൂരദര്‍ശിനി 11' അപര്‍ച്ചറോടും കംപ്യൂട്ടറൈസ്ഡ് ആട്ടോമാറ്റിക് ട്രാക്കിങ് സൗകര്യങ്ങളോടുകൂടിയതുമാണ്.  ഇത് ജി.പി.എസ് സാറ്റലൈറ്റിന്‍റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.  ഈ ദൂരദര്‍ശിനിയിലൂടെ ഗഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും നിരീക്ഷിക്കാം. നെബുലകള്‍, ഗ്യാലക്സികള്‍, എന്നിവ വീക്ഷിക്കാനും അവയെ പറ്റിയുളള വിവരങ്ങള്‍ ആസ്ട്രോ ഫോട്ടോഗ്രാഫിയിലൂടെ ശേഖരിക്കാനും സാധിക്കും.  ദൂരദര്‍ശിനിയിലൂടെ കാണുന്ന വസ്തുവിന്‍റെ വിവരങ്ങള്‍ (ഭൂമിയില്‍ നിന്നുമുളള അകലം പ്രകാശത്തിന്‍റെ തീവ്രത) എന്നിവ ഹാന്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ച് മനസിലാക്കാവുന്നതാണ്. ദൂരദര്‍ശിനി പൊതു ജനങ്ങള്‍ക്കും ജ്യോതിശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്. സ്ഥലം എം.എല്‍.എ വി.എസ് അച്യുതാന്ദന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് വാനനിരീക്ഷണകേന്ദ്രം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
    മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഇന്ദിരാ രാമചന്ദ്രന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ മലമ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.എസ്. പത്മകുമാര്‍ സ്വാഗതവും അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സദാശിവന്‍, മലമ്പുഴ പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ എന്‍. ബാബു, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ അംഗം പി.എ. ഗോകുല്‍ദാസ്, ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.ഷണ്‍മുഖന്‍ എന്നിവര്‍ ആശംസകളുമര്‍പ്പിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ് നന്ദി പ്രകാശിപ്പിക്കും.

date