Skip to main content

മന്തുരോഗ സമൂഹ ചികിത്സ ജില്ലാതല ഉദ്ഘാടനം നടത്തി

 

മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട്  ഇതര സംസ്ഥാന തൊഴിലാളികളുടെയിടയില്‍ നടപ്പാക്കുന്ന മന്ത് രോഗ സമൂഹ ചികിത്സയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വഹിച്ചു. പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജനുവരി മൂന്നു മുതല്‍ ആറ് വരെയാണ് മന്ത് രോഗ സമൂഹ ചികിത്സ നടത്തുന്നത.് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും രോഗം വീണ്ടും  പടരാതിരിക്കുന്നതിനാണ് പദ്ധതി. ഡിഇസി, ആല്‍ബന്‍ഡസോള്‍ എന്നീ ഗുളികകളാണ് നല്‍കുന്നത്. ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, വൈസ് പ്രസിഡന്റ് ജോസഫ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജോളിമ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണി ജോസഫ്, സീനത്ത് സലിം, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പായിപ്പാട്, കല്ലറ, ഏറ്റുമാനൂര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം, പാല, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേകമായും ജില്ലയിലുടനീളവും തദ്ദേശ സ്വയം ഭരണ വകുപ്പ്,ആഭ്യന്തര വകുപ്പ്, തൊഴില്‍ വകുപ്പ്, എയ്ഡ്‌സ് നിയന്ത്രണ സമിതി, ജവഹര്‍ സുരക്ഷ പ്രോജക്ട് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

date