Skip to main content

പുരയിടകൃഷി മാതൃക തോട്ടമാക്കാന്‍ അപേക്ഷിക്കാം

 

    കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് - ആത്മ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ ബ്ലോക്കില്‍ നടപ്പാക്കുന്ന മാതൃക സംയോജിത പുരയിടകൃഷി വികസനം പ്രകാരം  പുരയിടകൃഷികള്‍  മാതൃകത്തോട്ടമായി ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കാം. അപേക്ഷകര്‍ കൃഷി അടിസ്ഥാനമാക്കി അനുബന്ധ മേഖലയില്‍ നിന്നും മൂന്നു സംരംഭം ഏറ്റെടുക്കേണ്ടതാണ്. മൂന്നു വര്‍ഷത്തോളം ഈ തോട്ടം ഒരു പ്രദര്‍ശനത്തോട്ടമായി നില നിര്‍ത്തണം.  കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ആത്മയിലൂടെ നടത്തുന്ന കര്‍ഷക പരിശീലനങ്ങള്‍ പഠന പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഈ തോട്ടം വേദിയാകുന്നതാണ്. കാര്‍ഷിക വൃത്തികളെ കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങളും കണക്കുകളും സൂക്ഷിക്കേണ്ടതാണ്.  മൂന്ന് വര്‍ഷത്തേക്ക് കൃഷിയിടം പരിപാലിക്കേണ്ടതാണ്. ഈ നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മുതല്‍ 20 സെന്‍റ് വരെ 10000 രൂപ 20 മുതല്‍ 30 സെന്‍റ് വരെ 20000 രൂപ 30 മുതല്‍ 40 സെന്‍റ് വരെ 30000 രൂപ 40 മുതല്‍ 50 സെന്‍റ് വരെ 40000 രൂപ 50 സെന്‍റിന് മുകളില്‍ 50000 രൂപ നല്‍കുന്നു. ഏറ്റെടുക്കുന്ന പ്രവര്‍ത്തികളുടെ നൂറു ശതമാനം ധനസഹായം അനുവദിച്ചു തരുന്നു.
താല്‍പ്പര്യമുളള കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. 

date