Skip to main content

ജില്ലാസമഗ്രപദ്ധതി : തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം എട്ടിന്

 

    ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനുവരി എട്ടിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രസിഡന്‍റുമാരും സെക്രട്ടറിമാരും പങ്കെടുത്ത്  അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കണമെന്ന് ജില്ലാകലക്റ്റര്‍ അറിയിച്ചു. 
    യോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉപസമിതി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പങ്കെടുക്കും.  പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
    സംയോജന ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ജില്ലാപദ്ധതിയുടെ ലക്ഷ്യം.  ജില്ലാപദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടര്‍ വര്‍ഷങ്ങളിലെ പ്രൊജക്ടുകള്‍ തയ്യാറാക്കുക. ഇതിനു പുറമെ ജനുവരി 12ന് രാവിലെ 9.30 ന്  ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ ജില്ലയിലെ പത്രപ്രവര്‍ത്തക പ്രതിനിധികളെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി ജില്ലാസമഗ്ര പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും.  ജനുവരി 16 ന് രാവിലെ 10 ന് വികസന സെമിനാര്‍ സംഘടിപ്പിക്കും. 19 ന് വൈകീട്ട് മൂന്നിന് ജില്ലാപദ്ധതി അംഗീകരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി ചേരുമെന്നും ജില്ലാകലക്റ്റര്‍ അറിയിച്ചു.

date