Post Category
ധനസഹായം അപേക്ഷ ക്ഷണിച്ചു
കൃഷിവകുപ്പ് നോഡല്‍ ഏജന്‍സിയായ ആത്മ പനമരം ബ്ലോക്കിന്റെ പരിധിയിലെ 29 സംയോജിത മാതൃക കൃഷി യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നു. പശുപരിപാലനം, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, കാടവളര്‍ത്തല്‍, കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകള്‍, ബയോഗ്യാസ് യൂണിറ്റുകള്‍ ഇതില്‍ കുറഞ്ഞത് രണ്ട് സംരംഭങ്ങള്‍ ചെയ്യുകയും, നെല്‍കൃഷി, പച്ചക്കറി കൃഷി, പുഷ്പകൃഷി, പഴവര്‍ഗ്ഗ കൃഷി, തുടങ്ങിയവയില്‍ ഏതെങ്കിലും കൃഷിരീതികള്‍ സമന്വയിപ്പിക്കുകയും ചെയ്ത മാതൃകാ കര്‍ഷകര്‍ക്കാണ് ധനഹായം നല്‍കുക. കൃഷി ചെയ്യുന്നതനുസരിച്ചും കൃഷിഭൂമിയുടെ വിസ്തൃതിക്ക് ആനുപാതികമായും 10000 രൂപ മുതല്‍ 50000 രൂപ വരെയാണ് ധനസഹായം. അപേക്ഷ സെപ്തംബര്‍ 27നകം പനമരം ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകളില്‍ ലഭിക്കണം.
date
- Log in to post comments