Skip to main content

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്

 

59 -ാമത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 14, 16, 18, 20 എന്നീ ഏജ് ഗ്രൂപ്പ്കളിലെ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 90 ക്ലബ്ബ്കളില്‍ നിന്ന് 1600 ഓളം കായിക താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 10 ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. 21 ന് നടക്കുന്ന സമാപന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാകും. മത്സരങ്ങള്‍ രാവിലെ ആറ് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എം. രാമചന്ദ്രന്‍ അറിയിച്ചു. ഫോണ്‍ : 9995345802.

date