Skip to main content

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള 30, 1 തീയതികളില്‍

 

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. സെപ്റ്റംബര്‍ 30 ന് ഫുട്ബാള്‍, വോളിബാള്‍, അത്‌ലറ്റിക്‌സ്, കബഡി, നീന്തല്‍, വെയിറ്റ് ലിഫ്റ്റിംഗ്, ക്രിക്കറ്റ്, ബാസ്‌കറ്റ്ബാള്‍ മത്സരങ്ങളും, ഒക്‌ടോബര്‍ ഒന്നിന് ബാറ്റ്മിന്റണ്‍ ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ചെസ്സ് മത്സരങ്ങളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടാം.

date