Skip to main content

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള സെപ്തംബര്‍ 27, 28 തീയതികളില്‍

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള സെപ്തംബര്‍ 27, 28 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട,് വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, എച്ച്.ആര്‍.സി ക്ലബ് മൂലമറ്റം എന്നിവിടങ്ങളിലായി നടത്തും. ആറ് മാസത്തിലേറെ സര്‍വ്വീസുള്ളവരും സ്ഥിരനിയമനം ലഭിച്ചിട്ടുള്ളവരുമായ ജില്ലയിലെ  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക്, ചെസ്, ലോണ്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും അത്‌ലറ്റിക്‌സ്, ഷട്ടില്‍, ബാഡ്മിന്റണ്‍, നീന്തല്‍, കബഡി, ടേബിള്‍ ടെന്നീസ്  തുടങ്ങിയ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായിട്ടാണ്  മത്സരങ്ങള്‍. അത്‌ലറ്റിക്‌സ്, ഷട്ടില്‍, ബാഡ്മിന്റണ്‍, നീന്തല്‍, ചെസ് എന്നിവയില്‍ മത്സരങ്ങളും ബാക്കിയുള്ള ഇനങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സും നടത്തും. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തിന് മത്സരമുണ്ടായിരിക്കും. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാനുള്ള  ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. ചെസ്സില്‍ ഒരു വനിതക്കും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പ്രവേശന ഫോറം പൂരിപ്പിച്ച് മേലധികാരികള്‍ മുഖേന സെപ്തംബര്‍ 25ന് മുമ്പ് പൈനാവിലുള്ള  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അത്‌ലറ്റിക്‌സ് ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ സെപ്തംബര്‍ 27ന് രാവിലെ 8.30ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം.
 

date