Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് 2019-20 അധ്യയനവര്‍ഷം നടപ്പാക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.  വരുമാന പരിധി ഒരു ലക്ഷം രൂപ.  സെപ്റ്റംബര്‍ 30 നകം സ്ഥാപന പരിധിയില്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍-പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം.  1200 രൂപ താഴെ വരുമാനമുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര എന്നിവ വാങ്ങുന്നതിനും പോഷക ആഹാരത്തിനുമായി 3000 രൂപ കൂടി നല്‍കും.  ഈ വിഭാഗത്തില്‍പ്പെട്ടവര്‍ പോഷക ആഹാരകുറവ് കുട്ടിക്കുണ്ടെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്.  അപേക്ഷാഫോം എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.
(പി.ആര്‍.പി. 1042/2019)

 

date