Skip to main content

മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മലേഷ്യയിൽ അനധികൃതമായി കുടിയേറിയ  മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി  യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട  പിഴതുകയായ 700 മലേഷ്യൽ റിങിറ്റ്  എന്നിവ വേണം. 2019 ഡിസംബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി. കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കില്ല.  അംഗീകൃത വിസ ഇല്ലാത്തവർക്കെതിരെ തൊഴിൽ ദാതാവ്് മോശമായി പെരുമാറുക, വേതനം നൽകാതിരിക്കുക, പാസ്പോർട്ട് പിടിച്ച് വയ്ക്കുക, മെഡിക്കൽ സൗകര്യം നൽകാതെ അസുഖം ബാധിക്കുമ്പോൾ ഉപേക്ഷിക്കുക തുടങ്ങിയ നടപടികൾ കാരണമാണ് ഭൂരിപക്ഷം പേരും മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. കോലാലംപൂരിലെ ഇന്ത്യൻ ഹൈക്കമീഷൻ ഇന്ത്യൻ തൊഴിലാളികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ്, എമിഗ്രേഷൻ ക്ലിയറൻസ് എന്നിവ നൽകുന്നുണ്ട്.
പി.എൻ.എക്‌സ്.3359/19

date