Skip to main content

ഹോമിയോ മെഡിക്കൽ ഓഫീസർ: അഭിമുഖം 24ന്

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിലും ഡിസ്‌പെൻസറികളിലും ഉണ്ടാകുന്ന   മെഡിക്കൽ ഓഫീസർ  തസ്തകയിൽ ഒഴിവുണ്ട്്. ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ് യോഗ്യതയുള്ള  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 23നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിയമനം ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായിരിക്കും. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24ന് രാവിലെ 11ന് ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിൽ ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  വിവരങ്ങൾക്ക്  ഫോൺ: 0477-2262609. 
 

date