Skip to main content

പ്രായോഗിക പരിശീലനം

    മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താത്പര്യമുളളവര്‍ക്കായി   പ്രായോഗിക പരിശീലനം നടത്തുന്നു. സെപ്തംബര്‍ 26 മുതല്‍ 28 വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ 585 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി  സെപ്തംബര്‍  20 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9846797000.
 

date