Skip to main content

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്

ഇടുക്കി ജില്ലയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വ്യക്തിത്വ വികസന/ കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത 60 വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന റസിഡന്‍ഷ്യല്‍ പരിശീലന ക്യാമ്പ് സെപ്തംബര്‍ 21, 22 തീയതികളില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ 21ന് രാവിലെ 9.30ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം/ കരിയര്‍ ഗൈഡന്‍സ്, പ്രതിഭകളുമായി സംവദിക്കല്‍ തുടങ്ങിയ പരിപാടികള്‍ ക്യാമ്പില്‍ നടത്തും. ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ പ്രോഗ്രാമില്‍ സൗജന്യമായി പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

date