Skip to main content

സാക്ഷരതാ മിഷന്‍ -   തുല്യതാ കോഴ്‌സ്  രജിസ്‌ട്രേഷന്‍ - അപേക്ഷിക്കേണ്ട അവസാന തീയതി 2019 സെപ്തംബര്‍ 25

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ 2019 ബാച്ച് രജിസ്‌ട്രേഷന്‍ ഇടുക്കി ജില്ലയില്‍ തുടരുന്നു. 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ് പാസായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ 1850/ രൂപ ഫീസായി നല്‍കണം ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് അടിസ്ഥാന യോഗ്യത പത്താംതരം വിജയവും 22 വയസ് പൂര്‍ത്തിയായിരിക്കുകയും വേണം.  ഫീസ് 2500 രൂപ. രണ്ട് കോഴ്‌സുകള്‍ക്കും എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസാനുകൂല്യമുണ്ട്.   ഉപരി പഠനം, പ്രമോഷന്‍, സര്‍ക്കാര്‍ നിയമനം എന്നിവയ്‌ക്കെല്ലാം ഈ കോഴ്‌സുകള്‍ വിജയിക്കുന്നതിലൂടെ അവസരം ലഭിക്കും.   ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍  പൊതു അവധി ദിനങ്ങളില്‍ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തും.  കോഴ്‌സ് രജിസ്‌ട്രേഷനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വികസന/തുടര്‍വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരുമായി ബന്ധപ്പെടണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, ഇടുക്കി - കുയിലിമല, ഫോണ്‍ - 04862232294.

date