Skip to main content

ഹയർസെക്കൻഡറി അധ്യാപക നിയമന തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് അപേക്ഷിക്കാം

2019-20 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമാകുന്നതിനായി ഗവൺമെന്റ് സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേരു വിവരങ്ങൾ 28ന് വൈകിട്ട് നാലിന് മുമ്പായി നൽകണം.  ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേരുവിവരങ്ങൾ നൽകേണ്ടതില്ല.  വിവരങ്ങൾ നൽകേണ്ട വിലാസം: ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ, ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം 1.  ഇ-മെയിൽ:  jdacad@gmail.com.   ഫോൺ: 2323198.
പി.എൻ.എക്‌സ്.3364/19

date